മുട്ട -2
മുരിങ്ങക്ക-2
തേങ്ങ -1/2 മുറി
മുളക് പൊടി-1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി -1/4 ടീസ്പൂണ്‍
വെളുത്തുള്ളി -2 അല്ലി
ജീരകം -1/4 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
കറിവേപ്പില
പാകം ചെയ്യുന്ന വിധം:
മുട്ട പുഴുങ്ങി തോട് കളയുക.
മുരിങ്ങക്ക 2 ഇഞ്ച് നീളത്തില്‍ മുറിച്ചു നെടുകെ കീറി ആവശ്യത്തിനു വെള്ളത്തില്‍ ഉപ്പൊഴിച്ചു വേവിക്കുക.
തേങ്ങ ,വെളുത്തുള്ളി,ജീരകം,മഞ്ഞള്‍ പൊടി,മുളക് പൊടി കറിവേപ്പില എന്നിവ ഒന്നിച്ച്ന്ന്ചതച്ചെടുക്കുക.വെന്ത മുരിങ്ങക്കയോടൊപ്പം ഈ കൂട്ട് ചേര്‍ക്കുക.
മുട്ട നീളത്തില്‍ നാലായി കീറുക.ഇവ കൂട്ടിനൊപ്പം ചേര്‍ത്ത് വെള്ളം വറ്റിയതിനു ശേഷം വാങ്ങി വയ്ക്കുക
No comments:
Post a Comment