എരിശേരി -ഓണ വിഭവം-തനതു നാടൻ പരമ്പരാഗത രീതിയിൽ
1. ചേന ------------------------------------------- 150 ഗ്രാം
2. പച്ചക്കായ -------------------------------- 3എണ്ണം
3. ഉപ്പ് ------------------------------------------- ഒരു ചെറിയ സ്പൂൺ
4. മഞ്ഞൾ പൊടി -------------------------- ഒരു ചെറിയ സ്പൂൺ
മുളകുപൊടി ---------------------------- ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി--------------------- ഒന്നര ചെറിയ സ്പൂൺ
5. തേങ്ങ ----------------------------------------- ഒന്നരതേങ്ങ ചുരണ്ടിയത്
6. ജീരകം ---------------------------------------- ഒരു ചെറിയ സ്പൂൺ
7. വെളിച്ചെണ്ണ--------------------------------- പാകത്തിന്
8. കടുക് ----------------------------------------- അര ചെറിയ സ്പൂൺ
വറ്റൽമുളക്--------------------------------- രണ്ട്
കറിവേപ്പില-------------------------------- രണ്ട് തണ്ട്
9. നെയ്യ് ------------------------------------------ ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം,
ചേന തൊലികളഞ്ഞു വൃത്തിയാക്കി ചെറിയ കഷണങ്ങളായി കൊത്തിയെടുക്കുക.പച്ചക്കായ തൊലികളഞ്ഞു നാലായി പിളർന്നു ചെറിയ കഷണങ്ങളായി കൊത്തിയെടുക്കുക.ഒരു വലിയ ഉരുളിയിൽ രണ്ടും കൂടെ യോജിപ്പിച്ച് ഒരു വലിയ കൂന ആക്കി വയ്ക്കണം. കഴിയുന്നത്ര ഉയരത്തിൽ കൂനയാക്കിയതിനു ശേഷം അടുപ്പിൽ വയ്ക്കണം.പാകത്തിന് ഉപ്പെടുത്ത്,അതിൽ മൂന്നിരട്ടി വെള്ളം ചേർത്ത് ഒരു വശത്തായി ഒഴിച്ചു കൊടുക്കണം. ഇതിൻെറ മറ്റു വശങ്ങളിലായി മൂന്നാമത്തെ ചേരുവ ഓരോന്നായി ചേർത്ത് കൊടുക്കണം.കഷണം വേകുമ്പോൾ രണ്ട് വലിയ സ്പൂൺ തേങ്ങയിൽ അര ചെറിയ സ്പൂൺ ജീരകം ചേർത്തരച്ചത് ചേർത്തിളക്കി വേവിക്കുക.വെന്തശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.ഇതേ ഉരുളിയിൽ ബാക്കിയുള്ള തേങ്ങ നന്നായി ചതച്ചത് ചേർത്തു നന്നായി വറക്കുക.മൂത്ത് ബ്രൗൺ നിറമാകുമ്പോൾ ഒരു വശത്തേക്കു മാറ്റി അല്പം വെളിച്ചെണ്ണയൊഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും പൊട്ടിച്ചശേഷം വേവിച്ച കഷണങ്ങൾ തിരികെ ചേർത്തിളക്കുക.നെയ്യ് ചൂടാക്കി അര ചെറിയ സ്പൂൺ ജീരകം മൂപ്പിച്ചു കറിയിൽ ചേർത്തിളക്കി വാങ്ങുക.
No comments:
Post a Comment